കള്‍ച്ചറല്‍ ഫോറം ഖത്തര്‍ ദേശീയ ദിനാഘോഷവും വളണ്ടിയര്‍ മീറ്റും സംഘടിപ്പിച്ചു. തുമാമയിലെ കഹര്‍മാ അവയര്‍നെസ്സ് പാര്‍ക്കിലെ സസ്‌റ്റൈനബിലിറ്റി സോണില്‍ വച്ച് നടന്ന പരിപാടി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, ഷാനവസ് ഖാലിദ്, സജ്‌ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ലോകകപ്പ് ആവേശത്തോടൊപ്പം പ്രവാസികളെ കൂടി കണ്ണി ചേര്‍ക്കാന്‍ ഒരു വര്‍ഷം നീണ്ടുനിന്ന സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ചിരുന്നു. സുപ്രീം കമ്മിറ്റി ലോകകപ്പ് വേളയില്‍ കഹര്‍മാ അവയര്‍നെസ്സ് പാര്‍ക്കില്‍ ഒരുക്കിയ സസ്‌റ്റൈനബിലിറ്റി സോണിന്റെ സംഘാടനത്തിലും കള്‍ച്ചറല്‍ ഫോറം ഭാഗവാക്കായി. ഫിഫ ലോകകപ്പില്‍ വിവിധ വിഭാഗങ്ങളിലായി നൂറില്‍ പരം കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരാണ് വളണ്ടിയര്‍ സേവനം ചെയ്തത്.
Content Highlights: cultural forum
Published: 26 Dec 2022, 12:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented