ഏറ്റുമാനൂർ: തെള്ളകം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ

To advertise here,

സാംസ്കാരിക സമ്മേളനവും ആദര സമർപ്പണവും നടന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി അധ്യക്ഷനായിരുന്നു.

ശാസ്ത്രജ്ഞനും ഐ.ഐ.എസ്.ടി. പ്രോ-വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. കുരുവിള ജോസഫിനെയും ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ സെബാസ്റ്റ്യൻ വലിയകാലായെയും സ്പീക്കർ പൊന്നാടയണിയിച്ച് ആദരിച്ചു.

ചടങ്ങിൽ സെബാസ്റ്റ്യൻ വലിയകാലാ രചിച്ച മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. തെള്ളകം പുഷ്പഗിരി പള്ളി വികാരി ഫാ. ജോസഫ് ആലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ. സുരേഷ് കുറുപ്പ്, ഡോ. കുരുവിള ജോസഫ്, മനോജ് കുറൂർ, രാജു വള്ളിക്കുന്നം, ജോസ് മാത്യു ചൂനാട്ട്, ജോസ് ടി.തോമസ്, പി.പി. സുരേഷ് കുമാർ, റഹ്‌മാൻ കിടങ്ങയം, ജോസഫ് ദേവസ്യാ, പി.എസ്. കുര്യച്ചൻ, ജോർജ് പൊന്മാങ്കൽ എന്നിവർ പ്രസംഗിച്ചു.