മസ്‌കറ്റ്: ഒമാനിലെ അടുത്ത വർഷത്തെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു. സുൽത്താന്റെ സ്ഥാനോഹരണ വാർഷികത്തിന്റെ ഭാഗമായി ജനുവരി 15-നാണ് ആദ്യ അവധി. ദേശീയവും മതപരവുമായ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്.
രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യുന്നതിനായാണ് അടുത്ത വർഷത്തെ അവധികൾ മുൻകൂട്ടി പ്രഖ്യാപിച്ചത്. ദേശീയവും മതപരമായ അവധികൾ ഓരോ വർഷവും മുൻകൂട്ടി പ്രഖ്യാപിക്കുന്ന പുതിയ നയം മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു.
ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനോഹരണ വാർഷികത്തിന്റെ ഭാഗമായി ജനുവരി 15-നാണ് അടുത്ത വർഷത്തെ ആദ്യ അവധി. തുടർന്ന് പ്രവാചകൻ മുഹമ്മദ് നബിയുടെ ആകാശാരോഹണ സ്മരണ പുതുക്കുന്ന ഇസ്റാഅ് മിഅ്‌റാജിന്റെ ദിവസമായ ജനുവരി 18-നും രാജ്യത്തിന് പൊതു അവധി ലഭിക്കും. ഇതാണ് അടുത്ത വർഷത്തെ ആദ്യ നീണ്ട വാരാന്ത്യം. വാരാന്ത്യ അവധികൾ കൂടി കണക്കിലെടുത്ത് ജനുവരി 16, 17 ദിവസങ്ങളടക്കം തുടർച്ചയായി നാല് ദിവസങ്ങളിൽ അവധി ലഭിക്കും.
ജനുവരി 15 കൂടാതെ നവംബർ 25, 26 തീയതികളിൽ ഒമാൻ ദേശീയ ദിന അവധിയുമാണ് ദേശീയ അവധി ദിനങ്ങൾ. നുവരി 18 ഞായറാഴ്ച ഇസ്രാ, മിഅ്റാജ് അവധി, ജൂൺ 18 വ്യാഴാഴ്ച ഇസ്ലാമിക പുതുവത്സരം, ഓഗസ്റ്റ് 27 വ്യാഴാഴ്ച നബിദിനം, ഈദുൽ ഫിത്തർ, ഈദ് അൽ അസ്ഹ എന്നിവയാണ് മതപരമായ അവധി ദിനങ്ങൾ. മാസപ്പിറവി അടിസ്ഥാനമാക്കി ഈദ് അൽ ഫിത്തറും ഈദ് അൽ അദ്ഹയും വെവ്വേറെ പ്രഖ്യാപിക്കുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Oman Announces Public Holidays for Next Year
Published: 29 Dec 2025, 02:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented