മസ്കറ്റ്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വർണ്ണാഭമായ ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് ദേശീയ ആഘോഷങ്ങളുടെ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.
മസ്കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലുള്ള അൽ ഖൂദ് ഡാമിലും , ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അത്തീൻ സമതലത്തിലും നാളെ (വെള്ളിയാഴ്ച) രാത്രി എട്ട് മണിക്ക് ഡ്രോൺ ഷോ അരങ്ങേറും.
അൽ ദാഖിലിയ ഗവർണറേറ്റിലെ മനാ വിലായത്തിൽ 'ഒമാൻ എക്രോസ് ഏജസ്' മ്യൂസിയത്തിന് സമീപം നവംബർ 21-ന് (ശനിയാഴ്ച) രാത്രി എട്ട് മണിക്കാണ് പ്രദർശനം നടക്കുക. ദേശീയ ദിനാഘോഷങ്ങൾക്ക് കൂടുതൽ പൊലിമയേകുന്നതിന്റെ ഭാഗമായാണ് ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കുന്ന ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.
Published: 20 Nov 2026, 01:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented