മസ്‌കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ്റെ ഓണാഘോഷം "ഓട്ടോ പൊന്നോണം 2025" എന്ന പേരിൽ വിപുലമായി നടത്തുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. ആഗസ്റ്റ് 22 വെള്ളിയാഴ്ച റൂവി അൽ ഫവാൻ ഹാളിൽ പ്രസിഡൻ്റ് നസീർ തിരുവത്രയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഷറഫ് വാടാനപ്പള്ളി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനറായി യഹിയ ചാവക്കാടിനെയും, കോ. കൺവീനർമാരായി ജോസ് പുലിക്കോട്ടിൽ, മഹേഷ് പി എം, ഗംഗാധരൻ കേച്ചേരി, അബ്ദുസ്സമദ് അഴിക്കോട്, അബ്ദുൽകാദർ എന്നിവരും തൃശ്ശൂർജില്ലയിൽ നിന്നുള്ള പ്രവാസികളായ സാംസ്കാരിക പ്രവർത്തകരേയും പൗരപ്രമുഖരേയും ഉൾപ്പെടുത്തി 51 അംഗ സ്വാഗത സംഘം രൂപികരിക്കുകയും, ആയിരത്തിലേറെ ആളുകളെ ഉൾപ്പെടുത്തി വിപുലമായ ഓണ സദ്യ നടത്താനും തീരുമാനിച്ചു.

To advertise here,