മസ്കറ്റ് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രസംഗങ്ങൾ, പുസ്തകമായി പുറത്തിറക്കി. രാജ്യത്തെ വാർത്താവിനിമയ മന്ത്രാലയമാണ് പുസ്തകം ഇറക്കിയത്. സുൽത്താനേറ്റിലെ പുത്തൻ നവോദ്ധാനം അടയാളപ്പെടുത്തി വെക്കാനും സമൂഹത്തിൽ അതിന്റെ അവബോധം വർധിപ്പിക്കാനും ഗവേഷകർക്ക്  ഉറവിടവും റഫറൻസും നൽകുന്നതിനുമുള്ള ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം.

അറബി ഭാഷയിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ  ആദ്യ പതിപ്പ് 120 പേജുകളുള്ളതാണ്, രാജ്യത്തിനകത്തും പുറത്തും  2020 മുതൽ 2025 വരെ ഭരണാധികാരി  നടത്തിയ 19 പ്രസംഗങ്ങൾ, അഭിപ്രായ പ്രകടനങ്ങൾ  എന്നിവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണം, ഉന്നതമായ സാമൂഹിക ദർശനങ്ങൾ, രാഷ്ട്രീയ, സാമ്പത്തിക, ചരിത്ര മേഖലകൾ, ഭരണ തന്ത്രങ്ങൾ എന്നിവയുൾപ്പെടെ വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രസംഗങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

To advertise here,