മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകിട്ടോടെ ന്യൂഡൽഹിയിൽ എത്തിയ സുൽത്താനും പ്രതിനിധി സംഘത്തിനും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.
പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇന്ത്യയിൽ എത്തിയത്. രാഷ്ട്രപതിഭവനിൽ ശനിയാഴ്ച സുൽത്താന്‍ ഔദ്യോഗിക സ്വീകരണം നൽകും. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിന് സന്ദർശനം വഴിയൊരുക്കും. ഇന്ത്യയിലെ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനും ഒമാൻ പ്രതിനിധി സംഘത്തിന് പദ്ധതിയുണ്ട്. മൂന്ന് ദിവസത്തെ സിംഗപ്പുർ സന്ദർശനം പൂർത്തിയാക്കിയാണ് സുൽത്താൻ വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്.
Content Highlights: Oman Sultan Haitham bin Tarik arrives in India today for three-day state visit
Published: 15 Dec 2023, 10:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented