സലാല: സലാലയിൽനിന്ന് 200 കിലോമീറ്റർ അകലെ മസ്യൂനയിൽ മാൻഹോളിൽ വീണ് കോട്ടയം സ്വദേശിനിയായ നഴ്സിന് ഗുരുതര പരിക്ക്. കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാർ (34) ആണ് അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിലുള്ളത്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ മുനിസിപ്പാലിറ്റിയുടെ മാലിന്യ നിക്ഷേപ ഡ്രമ്മിനടുത്തേക്ക് പോകുമ്പോഴാണ് അറിയാതെ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം. ഇവരെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിലവിൽ വെന്‍റിലേറ്ററിലാണുള്ളത്. ഇവരുടെ ഭർത്താവും ഏക കുട്ടിയും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായ ഇവർ ഒരു വർഷം മുമ്പാണ് ഒമാനിൽ എത്തിയത്. മന്ത്രാലയത്തിന്റെ മസ്യൂനയിലെ ഹെൽത്ത് സെൻററിലാണ് ജോലിചെയ്തിരുന്നത്.
Content Highlights: Kottayam native Lakshmi Vijayakumar critically injured after falling into a manhole in Oman
Published: 16 May 2025, 09:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented