സലാല :ഇന്ത്യൻ ജനാധിപത്യത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തകർക്കുന്ന തരത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ജനവിരുദ്ധ നിലപാടുകളിൽ സലാല കെഎംസിസി കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. അശാസ്ത്രീയവും സുതാര്യതയില്ലാത്തതുമായ എസ്ഐആർ നടപടികൾ കാരണം വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറന്തള്ളപ്പെട്ട രാജ്യത്തെ 13 കോടിയോളം അർഹരായ വോട്ടർമാരുടെ ജനാധിപത്യ അവകാശങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണം, കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദവിക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എത്രയും പെട്ടെന്ന് രാജി സമർപ്പിക്കണമെന്നും ഇദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റ് നൽകുന്ന സംരക്ഷണം ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

To advertise here,

ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന പ്രക്രിയയ്ക്ക് കൃത്യമായ സമയപരിധിയും സുതാര്യമായ ഭരണഘടനാപരമായ മാനദണ്ഡങ്ങളും നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു രാജ്യവ്യാപകമായി ജനാധിപത്യം വീണ്ടെടുക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ റാലികൾക്കും സമര പരിപാടികൾക്കും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ ജനാധിപത്യ ഘടന തകർക്കുന്ന നീക്കങ്ങൾക്കെതിരെയും വോട്ടർമാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും പ്രവാസി സമൂഹത്തെ അണിനിരത്തി ക്യാമ്പയിൻ നടത്തുവാൻ തീരുമാനിച്ചതായി സലാല കെഎംസിസി പ്രസിഡണ്ട് വി പി അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.