മസ്കറ്റ്: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേന മരിച്ചു. 14 വയസായിരുന്നു. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

To advertise here,

സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന സിജുവിന്റെയും മോളിയുടെയും മകളാണ് അലേന. മകളെ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അലേനയുടെ മൃതദേഹം സിനാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സഹോദരൻ അബിൻ ഓസ്ട്രേലിയയിൽ വിദ്യാർഥിയായാണ്.