മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശി തടത്തിപറമ്പിൽ ബഷീറിന്റെ മകൻ ഷെമീം ബഷീർ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു മരണം.

To advertise here,

ഷെമീം ബഷീർ കുടുംബസമേതം മസ്കത്തിലെ വാദിയാദിയിലാണ് താമസിച്ചിരുന്നത്. മാതാവ് - ഐഷ ബഷീർ. മസ്ക‌റ്റ് അൽ നാദാ ആശുപത്രിയിലെ നഴ്സും മസ്‌കത്തിലെ കലാകാരിയുമായ ഫൗസിയ ഇസ്മായിലാണ് ഭാര്യ. മക്കൾ: ഷിഫാനിയ, ഷിഫാൻ.

മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.