മസ്‌കറ്റ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈദ്, വിഷു, ഈസ്റ്റര്‍ ആഘോഷവും മദേര്‍സ് ഡേയും ഒപ്പം രക്ത ദാനക്യാമ്പും നടത്തി. വാദിക്കബിര്‍ ഗോള്‍ഡന്‍ ഓയാസിസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വിഷു കണിയും കൈനീട്ടവുമായി ആഘോഷത്തിന് തുടക്കം കുറിച്ചു.

To advertise here,

സെക്രട്ടറി കെ.എം. മാത്യു സ്വാഗതവും പ്രസിഡന്റ് ഫ്രാന്‍സിസ് തലച്ചിറ  അധ്യക്ഷപ്രസംഗവും നടത്തി. അമ്മമാരെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രീമ മനോജും ജിബുതോമസും പ്രഭാഷണം നടത്തി.ടി.വി ജയന്‍ ആശംസയും ബിനോയ് റാഫെല്‍ നന്ദിയും പറഞ്ഞു.  സംഗീതവും നൃത്തവും നിറഞ്ഞ നിമിഷങ്ങള്‍ ആഘോഷത്തിന് ഉജ്ജ്വലത പകര്‍ന്നു.ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കിയും അമ്മൂമ്മമാരെ പൊന്നാട അണിയിച്ചും ആദരിച്ചു.

ഇതോടൊപ്പം ചെറിയ പെരുന്നാളിന്റെ പ്രാധാന്യവും പങ്കുവയ്ക്കപ്പെട്ടു.ബാല താരമായ ക്രിസ്റ്റോ അവതരിപ്പിച്ച ഗാനമേള അരങ്ങിലെത്തി. ആഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി.ക്യാമ്പിന്  കെ കെ ജോസ്, കെ എം മാത്യു, ടി കെ വിജയന്‍, ബിനോയ് റാഫെല്‍, പ്രസാദ് ,റോയ് ജോര്‍ജ്, ജീസന്‍,, റീജജോസ്, ഗീത വിജയന്‍, ഷേര്‍ലി മാത്യു, രഞ്ജി അനൂപ്. എന്നിവര്‍ നേതൃത്വം നല്‍കി  

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ മദേര്‍സ് ഡേ ആഘോഷത്തില്‍ നിന്നും