സിഡ്നി: കോവിഡിനു ശേഷമുള്ള ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം പ്രധാന പങ്കുവഹിക്കുന്നുവെന്ന് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂഎംസി) സിഡ്നി പ്രൊവിൻസ് ജനറൽ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. മലയാളികളുടെ താല്പര്യങ്ങൾ സർവ്വ മേഖലകളിലും സംരക്ഷിക്കാൻ ഉതകുന്ന സാർവത്രിക കർമപദ്ധതി രൂപവത്കരിച്ച് നടപ്പിലാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് ഡബ്ല്യൂഎംസി സിഡ്നി പ്രൊവിൻസിൻ്റെ 2025-27 വർഷത്തെ പുതിയ ഭാരവാഹികൾ വ്യക്തമാക്കി.

To advertise here,

ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ, വ്യാപാര കരാറിൻ്റെ (ഇൻഡ്-ഓസ്‌ട്രേലിയ ഇസിടിഎ) ഭാഗമായി, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ അനുദിനം വളരുകയാണ്.ഈ പങ്കാളിത്തം എംഎസ്എംഇകൾക്കും ബിസിനസുകൾക്കും സൃഷ്ടിച്ചു നൽകിയ പുതിയ വാതിലുകൾ 
കേരളത്തിനുമുന്നിൽ തുറന്നു നൽകുക എന്ന വലിയ ദൗത്യം മഹിളാ - യുവജന പ്രാതിനിധ്യത്തോടുകൂടി നടപ്പിലാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 

ഭാരവാഹികൾ: അബ്ബാസ് ചെലത്ത് (ചെയർമാൻ), ഡോ. അംബരീഷ് ശ്യാമള മോഹൻ, (വൈസ് ചെയർമാൻ), ഇർഫാൻ മാലിക് (പബ്ലിക് ഓഫിസർ, ഉപദേശക സമിതി ചെയർമാൻ), ബാബു വർഗീസ് (പ്രസിഡന്റ്), പൂർണിമ മേനോൻ (വൈസ് പ്രസിഡന്റ്), ദീപ്തി രാഘവൻ (സെക്രട്ടറി), ഷിറാസ് വലപ്പിൽ (ജോ. സെക്രട്ടറി), സജിൻ ഉണ്ണി (ട്രഷറർ), ഡോ.സുജാത മനോജ്, റോസ് തോമസ്, എസ്.ആർ അനസ്, രാജൻ തോമസ്, മൊയ്തീൻ ഹബീബ്, മുഹമ്മദ് സാജു( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).