മസ്‌കറ്റ്: ഒമാനിൽ മുൻകൂർ അനുമതിയില്ലാതെ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോയോ പേരോ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് പൂർണമായി നിരോധിച്ചു. ഇത് സംബന്ധിച്ച സർക്കുലർ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ, പ്രിന്റ് മാധ്യമങ്ങളിലെ പ്രമോഷനുകൾക്കും ഈ നിരോധനം ബാധകമാണെന്നും മന്ത്രാലയം പറഞ്ഞു. മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനോ സഹകരണമോ ഉണ്ടെന്ന് കാട്ടി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. അനധികൃതമായി ലോഗോയോ പേരോ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

To advertise here,