മസ്കറ്റ്: ഒമാനിൽ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ വരുന്നു. രാജ്യത്ത് സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ ഭേദഗതികൾ കൊണ്ടുവരുന്നത്.
ശൂറാ കൗൺസിൽ പ്രത്യേക യോഗം ചേർന്ന് പുതിയ നിയമങ്ങളും ചട്ടങ്ങളും വിലയിരുത്തി. ഡെപ്യൂട്ടി ചെയർമാൻ ശൈഖ് സെയ്ദ് ബിൻ ഹമദ് അൽ സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിൽ മന്ത്രി ഡോ. മഹ്ദ് ബിൻ സഈദ് ബാഅ്‌വിൻ പുതിയ ഭേദഗതികളെക്കുറിച്ച് വിശദീകരിച്ചു.
രാജ്യത്തെ സാമ്പത്തിക വളർച്ചയും തൊഴിൽ വിപണിയുടെ സ്ഥിരതയും പൊരുത്തപ്പെട്ട് പോകുന്ന വിധത്തിലാകും നിയമത്തിലെ മാറ്റങ്ങൾ. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കും. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും, ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളുമുണ്ടാകും. പുതിയ സംവിധാനങ്ങളിലേക്ക് മാറാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ സമയപരിധി മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.
പുതിയ ചട്ടങ്ങളെക്കുറിച്ച് തൊഴിലുടമകൾക്കും നിക്ഷേപകർക്കും പ്രവാസി തൊഴിലാളികൾക്കും ബോധവത്കരണം സംഘടിപ്പിക്കും. ചട്ടങ്ങൾ നിലവിൽ വരുന്നതോടെ നിലവിലുള്ള തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പുതിയ ലൈസൻസ് ഫീസുകൾ, സ്വദേശി വൽക്കരണം നടപ്പാക്കത്തവർക്കുള്ള പിഴ, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ സാമ്പത്തിക സുസ്ഥിരത എന്നിവയും ചർച്ചയായി.
Published: 11 Jul 2026, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented