മസ്കറ്റ്: സോഷ്യൽ മീഡിയ വഴിയും മറ്റ് മാധ്യമങ്ങളിലൂടെയും ഭക്ഷ്യ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിന് മുൻപായി നിർബന്ധമായും മുൻകൂർ അനുമതി നേടിയിരിക്കണമെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ നിർദേശം പുറപ്പെടുവിച്ചു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, ആക്റ്റിവിസ്റ്റുകൾ എന്നിവർക്ക് പുറമെ ഫുഡ് കമ്പനികൾ, വാണിജ്യ സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, വിതരണക്കാർ എന്നിവരുൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ഈ നിർദേശം ബാധകമാണ്.
അനുമതിയില്ലാതെ ഏതെങ്കിലും പ്രൊമോഷണൽ കണ്ടന്റുകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കേന്ദ്രം, അനുമതിക്കായുള്ള അപേക്ഷകൾ Food.approval@mafwr.gov.om എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണമെന്നും അറിയിച്ചു.
Content Highlights: Mandatory prior approval required for all food product advertisements in Oman., Applies to social media influencers, content creators, companies, and agencies., Non-compliance will result in strict legal action., Applications must be submitted via the official email: Food.approval@mafwr.gov.om.
Published: 30 Jul 2026, 01:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented