
കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യം, ഡിസൈൻ, ഡിജിറ്റൽ, ഫിലിം, കണ്ടന്റ് തുടങ്ങി വിവിധ മേഖലകളിലെ സർഗാത്മക മികവിനെ ആദരിക്കുന്ന പുരസ്‌കാര വേദികളിലൊന്നായ പെപ്പർ അവാർഡ്‌സിന്റെ 20-ാം മൈൽസ്റ്റോൺ പതിപ്പിന് ഒരുങ്ങി പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ്. കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ ബിബിഡിഒ ഇന്ത്യയുടെ ചെയർമാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ജോസി പോൾ മുഖ്യാതിഥിയായും ബാങ് ഇൻ ദി മിഡിലിൻ്റെ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതൻ വിശിഷ്ടാതിഥിയായും പങ്കെടുത്ത ചടങ്ങിൽ പെപ്പർ അവാർഡ്‌സിന്റെ 20-ാം പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും കോൾ ഫോർ എൻട്രീസ് അവതരിപ്പിക്കുകയും ചെയ്തു.
20-ാം പതിപ്പിൽ 1,000-ലധികം എൻട്രികൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ ക്രിയേറ്റീവ് പ്രൊഫഷണലുകൾ ഉൾപ്പെടുന്ന ജൂറിയാണ് 20-ാം പതിപ്പിന്റെ മറ്റൊരു പ്രത്യേകത. 2006-ൽ പെപ്പർ അവാർഡ്‌സ് ആരംഭിച്ചപ്പോൾ ആദ്യ ജൂറി ചെയർമാനായിരുന്നത് ജോസി പോളായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്കുശേഷം, പെപ്പറിന്റെ 20-ാം മൈൽസ്റ്റോൺ പതിപ്പ് പ്രഖ്യാപിക്കാനും കോൾ ഫോർ എൻട്രീസ് ഔദ്യോഗികമായി അവതരിപ്പിക്കാനും അദ്ദേഹം വീണ്ടും പെപ്പറിനൊപ്പം ചേരുകയായിരുന്നു. പെപ്പർ അവാർഡ്‌സിന്റെ മെന്ററായി തുടക്കം മുതൽ തന്നെ സഹകരിച്ചുവരുന്ന പ്രതാപ് സുതനും പ്രഖ്യാപനത്തിൽ പങ്കുചേർന്നു.
''പെപ്പർ അവാർഡ്‌സിന്റെ 20-ാം പതിപ്പിലെത്താൻ കഴിഞ്ഞത് ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു നാഴികക്കല്ലാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ദക്ഷിണേന്ത്യയിലെ ക്രിയേറ്റീവ് മികവിനെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇന്ന് ക്രിയേറ്റീവ് സമൂഹത്തിന്റെ സ്‌നേഹവും ആദരവും നേടിയ ഒരു വേദിയായി വളർന്നിരിക്കുന്നു. കഴിഞ്ഞ 20 വർഷത്തെ ഈ യാത്രയിൽ പെപ്പറിനൊപ്പം ഉറച്ചുനിന്ന ഏജൻസികൾ, പരസ്യദാതാക്കൾ, മാധ്യമങ്ങൾ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ, പങ്കാളികൾ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയില്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ല'', പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ പറഞ്ഞു
''ആദ്യമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്രിയേറ്റീവ് സൃഷ്ടികൾക്കായി പെപ്പർ അവാർഡ്‌സിന്റെ വേദി തുറക്കുന്നത്. രാജ്യത്തെ മുൻനിര ക്രിയേറ്റീവ് പ്രതിഭകളെ ഉൾപ്പെടുത്തി ഒരുക്കിയിട്ടുള്ള മികച്ച ജൂറിയുടെ സാന്നിധ്യത്തിൽ, 2026-ലെ പെപ്പർ അവാർഡ്‌സ് ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,000-ത്തിലധികം എൻട്രികൾ ലഭിക്കുമെന്നും, ഈ മൈൽസ്റ്റോൺ പതിപ്പ് സർഗാത്മകതയുടെ ഒരു അവിസ്മരണീയ ആഘോഷമാക്കി മാറ്റാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.'' പെപ്പർ അവാർഡ്‌സ് 2026 ചെയർമാൻ പി.കെ. നടേഷ് പറഞ്ഞു.
പെപ്പർ ട്രസ്റ്റിന്റെ സെക്രട്ടറി ജി ശ്രീനാഥ്, ട്രഷറർ ആർ. മാധവ മേനോൻ, മറ്റു ട്രസ്റ്റിമാരായ ഡോ. ടി. വിനയകുമാർ , യു.എസ്. കുട്ടി, ആർ. രാജീവ് മേനോൻ, ടി. സുദീപ് കുമാർ, സന്ദീപ് നായർ, അനിൽ ജെയിംസ്, ലക്ഷ്മൺ വർമ, ഹൊണോററി ട്രസ്റ്റിമാരായ വർഗീസ് ചാണ്ടി, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പെപ്പർ അവാർഡ്‌സ് 2026-ന്റെ പുരസ്‌കാരദാന ചടങ്ങ് 2026 നവംബർ 27-ന് കൊച്ചിയിലെ ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കും. എൻട്രി, കാറ്റഗറി, എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 98460 50589 | 75599 50909. www.pepperawards.com
Content Highlights: Pepper Awards celebrates its 20th milestone edition in 2026., First time in history, entries are invited from across India., Expected to receive over 1,000 entries from agencies, brands, and creative professionals., Grand awards ceremony scheduled for November 27, 2026, at Bolgatty Event Centre, Kochi.
Published: 23 Aug 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented