മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഒമാന്‍ ഇന്ത്യന്‍ എംബസ്സിയുമായും അല്‍ ബാജ് ബുക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നാലാമത് പുസ്തകോത്സവം, ബുക്ക് ഫെസ്റ്റ് 2025, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ജി.വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
നാഷണല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ.അലി സൗദ് അല്‍ ബിമാനി, കേണല്‍ അബ്ദുല്‍ വഹാബ് അബ്ദുല്‍ കരീം ഈസ അല്‍ ബലൂഷി, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്മാന് സെയ്ദ് അഹമ്മദ് സല്മാന്, അല്‍ അന്‍സാരി ഗ്രൂപ്പ് സിഇഒ കിരണ്‍ ആഷര്‍, ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് പ്രിന്‍സിപ്പല്‍ രാകേഷ് ജോഷി തുടങ്ങിയ ഒമാനിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഒമാനിലെ പുസ്തകപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്ന പുസ്തകോത്സവം, ഡാര്‍സൈറ്റിലെ ഇന്ത്യന്‍ സേഷ്യല്‍ ക്ലബ് ഹാളില്‍ മെയ് 14 മുതല്‍ 17 വരെ നടന്നുവരുന്നു.
പുസ്തകോത്സവം പ്രതിദിനം രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, തമിഴ്, ഗുജറാത്തി, തെലുങ്ക്, ബംഗാളി, ഉര്‍ദു തുടങ്ങിയ 12 ലധികം ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി ഒമാനിലെ മുന്‍നിര പുസ്തകവിതരണ സ്ഥാപനമായ അല്‍ ബാജ് ബുക്സ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.
പുസ്തകോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കയ്യെഴുത്ത് മത്സരം, പ്രസംഗ മത്സരം, കളറിംഗ് തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
''ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ മഹത്തായ പരിപാടിയിലെ പങ്കാളിയാകുന്നത് വലിയൊരു ആദരവാണ്.'' അല്‍ ബാജ് ബുക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷൗഖത്തലി പറഞ്ഞു. സീബ് സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അമന് അഹ്മദ് നടത്തിയ ചെറുപ്രസംഗം കാണികള്‍ക്ക് പ്രചോദനമായി.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്മാന് ബാബു രാജേന്ദ്രന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷക്കീല്‍ കോമോത്ത് നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പുസ്തകോത്സവത്തിലേക്ക് എത്തിചേര്‍ന്നു. വരും ദിവസങ്ങളില്‍ മുന്‍ വര്ഷങ്ങളിലേക്കാള് സന്ദര്‍ശകര്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
Content Highlights: Oman book fest
Published: 15 May 2025, 10:53 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented