കല്പറ്റ: പുസ്തകപ്രേമികള്‍ക്ക് അക്ഷരവിരുന്നൊരുക്കി മാതൃഭൂമി ബുക്‌സിന്റെ പുസ്തകോത്സവം. ഓണക്കാലം ആഘോഷങ്ങള്‍ക്കും സദ്യക്കുമൊപ്പം വായനയും സമൃദ്ധമാക്കാം. കല്പറ്റ മാതൃഭൂമി ബുക്‌സ് സ്റ്റാളിലെ പുസ്തകോത്സവം ബുധനാഴ്ച സമാപിക്കും.

To advertise here,

പുസ്തകോത്സവത്തില്‍ ആര്‍. രാജശ്രീയുടെ ആത്രേയകം, പി.വി. ഷാജികുമാറിന്റെ മരണവംശം, ബാബു അബ്രഹാം എഴുതിയ കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍, റിഹാന്‍ റാഷിദിന്റെ ഒരു നാവികന്റെ ഡയറിക്കുറിപ്പുകള്‍, അഖില്‍ പി. ധര്‍മജന്‍ എഴുതിയ രാത്രി 12-നുശേഷം, എസ്. ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു, ഇ. സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ തുടങ്ങിയ പുതിയ പുസ്തകങ്ങള്‍ വാങ്ങാം.

ഒ.കെ. ജോണിയുടെ വയനാട് രേഖകള്‍, കാവേരിയോടൊപ്പം എന്റെ യാത്ര, ഭൂട്ടാന്‍ ദിനങ്ങള്‍, അര്‍ഷാദ് ബത്തേരിയുടെ നമ്മുടെ കിടക്ക ആകെ പച്ച, മീനുകളുടെ ആകാശം പറവകളുടെ ഭൂമി തുടങ്ങിയവയും മറ്റു പ്രസാധകരുടെ പുസ്തകങ്ങള്‍, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, ഇംഗ്‌ളീഷ് കൃതികള്‍, വിവര്‍ത്തനങ്ങള്‍ എന്നിവയും ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കും.