മസ്കറ്റ്: കുട്ടികളുടെ ഇന്ററാക്ടീവ് പാവയായ, നാ നാ നാ സർപ്രൈസ് പാവകൾ വിൽക്കുന്നതിന് ഒമാൻ നിരോധിച്ചു. കുട്ടികളുടെ ആരോഗ്യത്തിന് അപകടകരമായ രാസവസ്തുക്കൾ പാവയിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഇത്തരം കളിപ്പാട്ടം കൈവശമുള്ളവർ ഉടൻ ഉപേക്ഷിക്കണമെന്നും ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
ചൈനയിൽ നിർമ്മിച്ച നാ നാ നാ സർപ്രൈസ് എന്ന ഇന്ററാക്ടീവ് പാവകളുടെ 3435 എന്ന മോഡലാണ് ഒമാൻ നിരോധിച്ചത്. കുട്ടികളുടെ ആരോഗ്യത്തിന് അപകടം വരുത്തിവെയ്ക്കുന്ന രാസ വസ്തുക്കൾ പാവയുടെ നിർമാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. 6991205071633 എന്ന സീരിയൽ നമ്പർ പരിശോധിച്ച് പാവകളെ തിരിച്ചറിയാമെന്ന് ഒമൻ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
ഇത്തരം പാവകളുടെ വിൽപ്പനയ്ക്കൊപ്പം ഉപയോഗത്തിനും നിരോധനമുണ്ട്. അതുകൊണ്ടുതന്നെ കളിപ്പാട്ടം കൈവശമുള്ളവർ ഉടൻ തന്നെ ഉപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ജിസിസി ‘ആജിൽ സിസ്റ്റം’ വഴി ലഭിച്ച നോട്ടിഫിക്കേഷൻ അടിസ്ഥാനമാക്കിയാണ് നിരോധനം ഏർപ്പെടുത്തിയത്.
ജിസിസി രാജ്യങ്ങളിലെ അപകടകരമായ ഉപഭോക്തൃ ഉൽപന്നങ്ങളെക്കുറിച്ച് വേഗത്തിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ആണ് ആജിൽ സിസ്റ്റം. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്നും നിരോധിത ഉൽപന്നങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
Content Highlights: Oman bans Na Na Na Surprise doll model 3435., The toy contains hazardous chemicals harmful to children., Serial number 6991205071633 identifies the banned product., Usage and sale of these dolls are strictly prohibited., The ban was enforced based on GCC 'Agile' system notifications.
Published: 30 Jul 2026, 01:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented