മസ്‌കറ്റ് :അത്യാഹിത ഘട്ടങ്ങളിൽ ഹോം ആംബുലൻസ് സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന രോഗാവസ്ഥകളുടെ വിശദാംശങ്ങൾ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസിദ്ധീകരിച്ചു. ശ്വാസതടസ്സം, ഹൃദയാഘാതം, പക്ഷാഘാതം, ബോധക്ഷയം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടുന്നവർക്ക് ഈ സേവനം ലഭ്യമാണ്.

To advertise here,

കൂടാതെ, വീഴ്ച മൂലമുള്ള ഒടിവുകൾ, കടുത്ത രക്തസ്രാവം, വിഷബാധ, ഷോക്ക് അനുഭവപ്പെടൽ, പ്രസവവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ എന്നിവ നേരിടുന്നവർക്കും സൗജന്യ ഹോം ആംബുലൻസ് സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. സഹായത്തിനായി 9999 എന്ന എമർജൻസി നമ്പറിലോ 24343666 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.