
ഷാർജ: എമിറേറ്റിനെ ആരോഗ്യനഗരമായി മാറ്റുന്നതിന്റെ ഭാഗമായി ഷാർജ പോലീസിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ആരോഗ്യ പ്രതിസന്ധികൾ, എമിറേറ്റിലെ മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചുകൊണ്ട് പരിഹരിക്കുകയാണ് ലക്ഷ്യം.
ഷാർജ ഹെൽത്തി എമിറേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും അടിയന്തര തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉപസമിതി മേധാവിയുമായ ജനറൽ ഡയറക്ടറേറ്റ് ഓഫ് റിസോഴ്സ് ആൻഡ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി ബു അൽസൗദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഹെൽത്തി എമിറേറ്റ് പദ്ധതിക്കായി സർക്കാർ സ്ഥാപനങ്ങളുമായുള്ള ഏകോപനം ശക്തമാക്കുക, അതത് അതോറിറ്റികളുടെ ഉത്തരവാദിത്വം നടപ്പാക്കൽ തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. അടിയന്തര സാഹചര്യങ്ങളോടുള്ള സമൂഹത്തിന്റെ പ്രതികരണ ശേഷി വർധിപ്പിക്കാൻ ആവശ്യമായ ബോധവത്കരണം നടത്താനും യോഗത്തിൽ ഡോ. അലി ബു അൽസൗദ് നിർദ്ദേശിച്ചു.
പൊതുജനാരോഗ്യവും സുരക്ഷയും വർധിപ്പിച്ചുകൊണ്ട് ഹെൽത്തി എമിറേറ്റ് ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി. ഇതുവഴി സുസ്ഥിര ആരോഗ്യ നഗരങ്ങളുടെ പട്ടികയിൽ ഷാർജയെ ആഗോളനിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.
Content Highlights: Sharjah Police convene to enhance health crisis preparedness and emergency response. Collaborating with government departments to build a healthier Sharjah.
Published: 21 Jan 2026, 07:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented