മസ്കറ്റ്: കണ്ണൂർ ഉളിയിൽ പുതിയേടത്തും കണ്ടി കുഞ്ഞിമമ്മു- സാറു ദമ്പതികളുടെ മകൻ കൂവേരി ഫിദാസ് ഹൗസിൽ മുഹമ്മദ് കാസിം (60) ഒമാനിലെ ആദമിൽ മരിച്ചു.  ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആദമിലെ അൽ അസാലിയിൽ ഹൈപർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

To advertise here,

ഭാര്യ: വി.കെ. നസീമ. മക്കൾ: അജ്നാസ്, മിസ്‍രിയ, ഫിദ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിസ്‍വ കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്.  മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി കെയർവിങ് അറിയിച്ചു.