
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ കേരളാവിങ് സെവൻസ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച മബേലയിലെ അൽഷാദി ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് കേരളാവിഭാഗം സംഘടിപ്പിച്ച സെവൻസ് ടൂർണമെൻ്റിൽ മഞ്ഞപ്പട FC ഒമാൻ വിജയികളായി. ടോപ്പ്ടെൻ ബർക്ക ടീം രണ്ടാം സ്ഥാനവും യുനൈറ്റഡ് കാർഗോ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വൈകുന്നേരം 4 മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി ഒരുമണിവരെ നീണ്ടുനിന്നു. ഒമാനിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത് കേരളാ വിങ് കുടുംബാംഗങ്ങൾ അടക്കം നൂറ് കണക്കിന് പേരാണ് മത്സരം കാണാൻ എത്തിച്ചേർന്നത്. ടൂർണമെൻ്റിൻ്റെ ഭാഗമായി യൂനിറ്റി ഫുട്ബോൾ അക്കാദമിയിലെ കുട്ടികളുടെ പ്രദർശന മത്സരവും നടത്തി. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഇന്ത്യൻ സ്കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ സമ്മാനദാനം നിർവ്വഹിച്ചു.
ടൂർണമെൻ്റ് വിജയികൾക്കുള്ള ട്രോഫി കേരളാവിഭാഗം കൺവീനർ സന്തോഷ് കുമാറും റണ്ണേർസിനുള്ള ട്രോഫി കോ കൺവീനർ വിജയൻ കെ.വിയും കൈമാറി. ഇന്ത്യൻ സ്കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, കേരളാ വിഭാഗം ട്രഷറർ അംബുജാക്ഷൻ, സ്പോർട്സ് സെക്രട്ടറി സന്തോഷ് എരിഞ്ഞേരി, കേരളാ വിഭാഗം മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, വളണ്ടിയർമാർ, സീബിലെയും മബേലയിലെയും കേരളവിഭാഗം അംഗങ്ങളും സാമൂഹ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Kerala Wing 7s Football Tournament in Oman
Published: 27 Nov 2024, 11:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented