മസ്ക്കറ്റ്: പ്രവാസി എഴുത്തുകാരൻ ഹാറൂൺ റഷീദിന്റെ പന്ത്രണ്ടാമത് പുസ്തകം 'യുഷ്കയും അത്ഭുത ഡോക്ടറും' ബാലസാഹിത്യകൃതി പ്രകാശിപ്പിച്ചു. മസ്ക്കറ്റിലെ ദനത് ഹാളിൽ ആണ് പ്രകാശനപരിപാടി സംഘടിപ്പിച്ചത്. കവി അമ്മു വള്ളിക്കാട്ട് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ഒരു സംഘം കുട്ടികൾ പുസ്തകമേറ്റു വാങ്ങി. പ്രമുഖ റഷ്യൻ എഴുത്തുകാരൻ അലക്സാണ്ടർ കുപ്രീന്റെ കഥകളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. മാതൃഭൂമിയാണ് പ്രസാധകർ. യൂണിവേഴ്സിറ്റി ഓഫ് ബുറൈമി അസിസ്റ്റന്റ് പ്രൊഫസർ ഡോ. സോണി വി റഷീദ് പുസ്തക പരിചയം നടത്തി. ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, ലോകകേരള സഭാംഗവും മലയാളം മിഷൻ പ്രസിഡന്റുമായ സുനിൽ കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മാധ്യമ പ്രവർത്തകൻ കബീർ യൂസഫ്, അൽബാജ് ബുക്ഷോപ്പ് ഉടമ ഷൗക്കത്തലി, സാമൂഹ്യപ്രവർത്തക തങ്കം കവിരാജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാവിഭാഗം കോ കൺവീനർ ജഗദീഷ് കീരി എന്നിവർ ആശംസകൾ നേർന്നു.
മസ്ക്കറ്റിൽ പതിറ്റാണ്ടുകളായി ജോലി ചെയ്തു വരുന്ന ഹാറൂൺ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്.
മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ റിയാസ് അമ്പലവൻ സ്വാഗതവും ബിജോയ് പാറാട്ട് നന്ദിയും പറഞ്ഞു. സാഹിത്യ-സാംസ്ക്കാരിക-സാമൂഹിക പ്രവർത്തന രംഗത്തെ പ്രമുഖരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
Published: 21 Nov 2026, 12:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented