മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്​ അൽ സഈദിന്റെ സിംഗപ്പുർ സന്ദർശനത്തിന് തുടക്കമായി. സിംഗപ്പുർ പ്രസിഡന്റിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ്​ സുൽത്താൻ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയത്.

To advertise here,

സന്ദർശനത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ചർച്ച ചെയ്യുകയും വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ വിശകലനം ചെയ്യുകയും ചെയ്യും. സന്ദർശനം പൂർത്തിയാക്കി സുൽത്താൻ 16-ന്​ ഇന്ത്യയിലേക്ക്​ തിരിക്കും.