മസ്‌കറ്റ്: ജീവിതവിശുദ്ധി കൊണ്ടും ധിഷണാപരമായ നേതൃത്വം കൊണ്ടും പാണ്ഡിത്യമികവ് കൊണ്ടും സമുദായത്തിന് തണല്‍ നല്‍കിയ മഹാന്മാരായിരുന്നു നാം സ്മരിക്കുന്ന മഹത്തുക്കളെന്ന് പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഐസിഎസ് മസ്‌കറ്റ് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, ശംസുല്‍ ഉലമാ കീഴന ഓര്‍, താജുല്‍ ഉലമാ സ്വദക്കത്തുള്ള മൗലവവി എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

അബൂബക്കര്‍ എന്‍.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉവൈസ് വഹബി കൂത്തുപറമ്പ് അനുസ്മരണ പ്രഭാഷണം നടത്തുകയും യൂനുസ് വഹബി വല കെട്ട് സ്വാഗതവും പറഞ്ഞു. ഖാലിദ് കുന്നുമ്മല്‍, സിവിഎം ബാവാ സാഹിബ്, അസീം മന്നാനി, യാസിര്‍ വഹ, ബി അസ്ലം ചീക്കോന്ന്, മുനീര്‍ മാസ്റ്റര്‍, ശാഫി വണ്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അയ്യൂബ് പള്ളിയത്ത് നന്ദി പറഞ്ഞു.