മനാമ: വോയ്സ് ഓഫ് ആലപ്പി സജീവപ്രവര്‍ത്തകനും വോയ്സ് ഓഫ് ആലപ്പി വടംവലി ടീം അംഗവുമായിരുന്ന മനു കെ. രാജന്റെ ആകസ്മിക വേര്‍പാടില്‍ വോയ്സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു. അവധിക്കായി നാട്ടിലേയ്ക്ക് പോയ മനു, വീടിനടുത്തു നടന്ന ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. നാട്ടിലെത്തി ഒരാഴ്ച്ചയ്ക്കുള്ളിലാണ് അപകടം സംഭവിച്ചതും മരിച്ചതും.
സല്‍മാനിയ കലവറ ഹാളില്‍ നടന്ന അനുശോചനയോഗത്തില്‍ വോയ്സ് ഓഫ് ആലപ്പി ട്രെഷറര്‍ ബോണി മുളപ്പാംപള്ളില്‍ അനുസ്മരണം നടത്തി. തുടര്‍ന്ന് മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷം പുഷ്പാര്‍ച്ചന നടത്തി. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലീം, ജനറല്‍ സെക്രട്ടറി ധനേഷ് മുരളി എന്നിവര്‍ അനുസ്മരിച്ചു സംസാരിക്കുകയും, ഏകമകനെ നഷ്ടപ്പെട്ട ആ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തേണ്ടതിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് അനസ് റഹിം, ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലില്‍, മീഡിയ വിങ് കണ്‍വീനര്‍ ജഗദീഷ് ശിവന്‍ എന്നിവരും സംസാരിച്ചു.
വടംവലി ടീം അംഗമായിരുന്ന മനുവിന്റെ വിയോഗം ടീമിന് നികത്താനാവാത്ത വിടവാണെന്നും, ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ മനു തങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു അനുജനെപ്പോലെ ആയിരുന്നെന്നും വോയ്സ് ഓഫ് ആലപ്പി സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ ഗിരീഷ് ബാബു പറഞ്ഞു. വോയ്സ് ഓഫ് ആലപ്പി റിഫാ ഏരിയ അംഗമായിരുന്ന മനുവിന്റെ വിയോഗം തങ്ങള്‍ക്കാര്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളനായിട്ടില്ലെന്ന് റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാര്‍ അനുസ്മരിച്ചു. ബഹ്റൈന്‍ ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ സെക്രട്ടറി അലക്‌സ് പൗലോസ്, മനുവിന്റെ അടുത്ത സുഹൃത്തും വോയ്സ് ഓഫ് ആലപ്പി അംഗവുമായ അഭിലാഷ് മണിയന്‍, ലേഡീസ് വിങ്ങിനുവേണ്ടി എക്‌സിക്യൂട്ടീവ് അംഗം നന്ദന പ്രശോബ് ഉള്‍പ്പടെ നിരവധിപ്പേര്‍ സംസാരിച്ചു.
വോയ്സ് ഓഫ് ആലപ്പി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, ലേഡീസ് വിങ് അംഗങ്ങള്‍, മനുവുമായി വൈകാരിക ബന്ധമുള്ള വടംവലി ടീം അംഗങ്ങള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ അനുശോചനയോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം വോയ്സ് ഓഫ് ആലപ്പി വടംവലി കോര്‍ട്ടില്‍ വടംവലി ടീമിന്റെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചിരുന്നു.
Content Highlights: Voice of Alleppey held a condolence meeting for Manu K Rajan
Published: 04 Aug 2025, 04:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented