മസ്കറ്റ്: ഒമാനിലെ പ്രവാസി എഞ്ചിനീയർ മുഹമ്മദ് അബ്ദുറഹിമാന്റെ നിര്യാണത്തിൽ അനുശോചന യോഗവും അനുസ്മരണവും സംഘടിപ്പിച്ചു. കേരള എഞ്ചിനിയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജ് പൂർവ വിദ്യാർഥി കൂടി ആയ അദ്ദേഹത്തെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു. കേരള എഞ്ചിനിയേഴ്‌സ് ഫോറം പ്രസിഡന്റ് അനിൽ ബാബുവിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി. മിസ്ഫയിലെ സ്വകാര്യ റെഡിമിക്സ് പ്ലാന്റിന്റെ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 

To advertise here,