മനാമ: ബഹ്റൈന്‍ പ്രതിഭ മലയാളം പാഠശാലയിലെ അധ്യാപിക ആയിരുന്ന ചിന്നു രൂപേഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ പാഠശാലയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേര്‍ന്നു. പ്രതിഭ പാഠശാല കോര്‍ഡിനേറ്ററും മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ വിദഗ്ദ്ധ സമിതി അംഗവുമായ പ്രദീപ് പതേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലയാളം പാഠശാല പ്രിന്‍സിപ്പാള്‍ സുരേന്ദ്രന്‍ വി കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

To advertise here,

ലോക കേരള സഭാംഗവും, പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണന്‍, രക്ഷാധികാരി സമിതി അംഗം ലിവിന്‍ കുമാര്‍, മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ സെക്രട്ടറി ബിജു എം സതീഷ്, പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്, വനിതാ വേദി പ്രസിഡന്റ് ഷമിതാ സുരേന്ദ്രന്‍, പ്രതിഭ മനാമ മേഖല സെക്രട്ടറി നിരണ്‍, പാഠശാല പ്രവര്‍ത്തകരായ മറ്റ് കേന്ദ്ര കമ്മറ്റി-രക്ഷാധികാരി സമിതി അംഗങ്ങള്‍, ഭാരവാഹികള്‍ എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു. യോഗത്തിന് പാഠശാല ജോയിന്റ് കണ്‍വീനര്‍മാരായ ജയരാജ് സ്വാഗതവും, സൗമ്യ നന്ദിയും പറഞ്ഞു.