മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസിലെ മിന്നൽ പണിമുടക്കിന് സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് വേൾഡ് മലയാളി കൗൺസിൽ ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് കേരളത്തിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ എയർപോർട്ടുകളിലേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര നടത്തേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. അതിനാൽ ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ജീവനക്കാരുടെ പണിമുടക്ക് മൂലം യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. വളരെ ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോവുന്ന പ്രവാസികളേയും അവധി കഴിഞ്ഞ് തിരിച്ചു ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പലരും തിരിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനും, വിസ കാലാവധി അവസാനിക്കുന്നതും ഉൾപ്പെടെ പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ ഗൗരവപൂർവമായ ഇടപെടലുകൾ ബന്ധപ്പെട്ട അധികാരികൾ നടത്തണമെന്നും ബദൽ സംവിധാനം ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാരുകൾ മുന്നോട്ട് വരണമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു.
Content Highlights: air india express strike world malayalee council oman national council
Published: 12 May 2024, 04:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented