ഹൂസ്റ്റണ്‍: സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകര്‍ഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റും സംഘടിപ്പിച്ച് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയര്‍ന്ന ടെക്സാസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബിനെ (TISAC) 2006 ല്‍ നയിക്കാന്‍ ശക്തമായ നേതൃനിരയെ തിരഞ്ഞെടുത്തു.
സ്റ്റാഫോഡിലെ ടിസാക് കോര്‍പ്പറേറ്റ് ഓഫീസ് ഹാളില്‍ ഒക്ടോബര്‍ 25 ന് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
2006 ലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പ്രസിഡന്റ് - ഡാനി രാജു, വൈസ് പ്രസിഡന്റ് - മാത്യു ചിറപ്പുറത്ത്, സെക്രട്ടറി -മാത്യൂസ് കറുകകളം, ട്രഷറര്‍ - റിമല്‍ തോമസ്, ജോയിന്റ് സെക്രട്ടറി- പ്രിന്‍സ് പോള്‍, ജോയിന്റ് ട്രഷറര്‍ - ജോസഫ് കൈതമറ്റത്തില്‍, പിആര്‍ഒ - സിബു ടോം, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍- ഫിലിപ്പ് ചോരത്ത്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ -ജോയ് തയ്യില്‍, വിജയന് നെടുംചേരിയില്‍, ഏബി തത്തംകുളം, മീറ്റിംഗ് കോര്‍ഡിനേറ്റര്‍മാര്‍ -തോമസ് കണ്ടാരപ്പള്ളില്‍, റെനി ഇണ്ടിക്കുഴിയില്‍, വടം വലി കോര്‍ഡിനേറ്റര്‍മാര്‍ - ചാക്കോച്ചന് മേടയില്‍, ജുബിന്‍ കുളങ്ങര, പ്രെബിറ്റ് വെല്ലിയന്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: new committe members elected in Tissac
Published: 12 Dec 2025, 03:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented