കഴിഞ്ഞ 20 വര്‍ഷമായി ന്യൂ ജേഴ്‌സിയില്‍ വിജയകരമായി ചിത്രാ മേനോന്‍,ഡോ.രേഖാ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തിരുവാതിര മഹോത്സവത്തില്‍ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കേരളീയമായ എന്നാല്‍ ഹൈന്ദവ പൈതൃക സംസ്‌കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകള്‍ അമേരിക്കയുടെ മണ്ണില്‍ വിജയകരമായി നടത്താന്‍ മുന്‍കൈ എടുക്കുന്നവര്‍, ആ മഹത്തായ പാരമ്പര്യത്തിന്റെ മൂല്യം ഉയര്‍ത്തുന്നതായി ശ്യാം ശങ്കര്‍ അഭിപ്രായപ്പെട്ടു. ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍, സനാതന ധര്‍മ വിശ്വാസികള്‍ക്കിടയില്‍ മന്ത്രക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയില്‍ സെക്രട്ടറി ഷിബു ദിവാകരന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

To advertise here,

അമേരിക്കയിലെ ഹൈന്ദവ സംഘടനയായ 'മന്ത്ര'യുടെ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ്) ഷാര്‍ലെറ്റ്, നോര്‍ത്ത് കരോലിനയില്‍ നടക്കുന്ന രണ്ടാം ഗ്ലോബല്‍ ഹൈന്ദവ സമ്മേളനത്തിലേക്ക് ചടങ്ങില്‍ പങ്കെടുത്തവരെ അദ്ദേഹം ക്ഷണിച്ചു. നൂറിലധികം നര്‍ത്തകിമാര്‍ തിരുവാതിര മഹോത്സവത്തില്‍ പങ്കെടുത്തു. 

ട്രസ്റ്റി വൈസ് ചെയര്‍ ഡോ.രേഖാ മേനോന്‍, ഡോ.രുഗ്മിണി പദ്മകുമാര്‍, വൈസ് പ്രസിഡന്റ് ഡീറ്റ നായര്‍ സുനില്‍ വീട്ടില്‍, സെക്രട്ടറി ഷിബു ദിവാകരന്‍, ട്രസ്റ്റി സെക്രട്ടറി ഡോ.മധു പിള്ള, ദീപ്തി നായര്‍, രേഖ പ്രദീപ് രാജു നാണു, പദ്മകുമാര്‍ മേനോന്‍, ഡോ.ഗീതാ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തയും ഫോട്ടോയും : ഷിബു കുമാര്‍