മനാമ: മലയാളികളുടെ സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും ഈണവും താളവും ഒക്കെയായി ബി.എം.സി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ വാശിയേറിയ തിരുവാതിരകളി മത്സരം ബി.എം.സി ശ്രാവണ മഹോത്സവം 2025 ന്റെ മാറ്റു കൂട്ടി. പ്രശസ്ത നടിയും സംവിധായകയുമായ ജയമേനോന്‍ മുഖ്യാതിഥിയായി. പ്രകാശ് വടകര, ബഹ്‌റൈനിലെ മീഡിയാസിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ തിരുനിലത്ത്, തിരുവാതിര മത്സരം ജനറല്‍ കണ്‍വീനര്‍ ജേക്കബ് തെക്കും തോട്, ജോയിന്‍ കണ്‍വീനര്‍ ജയേഷ് താന്നിക്കല്‍, ശ്രാവണ മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബിബിന്‍ വര്‍ഗീസ്, ശ്രാവണ മഹോത്സവം ചീഫ് കോഡിനേറ്റര്‍ മണിക്കുട്ടന്‍, എം.ടി രതീഷ് പുത്തന്‍പുരയില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്.
തിരുവാതിര മത്സരത്തില്‍ 5 ടീമുകള്‍ പങ്കെടുത്തു. ചടങ്ങില്‍ സുധീര്‍ തിരുനിലത്ത് സ്വാഗതം ആശംസിച്ചു. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം എന്നത് ജാതിമതഭേദമന്യേ ഏവര്‍ക്കും ആഘോഷിക്കാവുന്ന ഒന്നാണെന്ന് ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് അധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ജയാ മേനോന്‍, പ്രകാശ് വടകര, ഇ.വി രാജീവന്‍, ജേക്കബ് തേക്കുതോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മീഡിയ സിറ്റി എക്‌സിക്യൂട്ടീവ് മാനേജര്‍ ജെമി ജോണിനെ ജയാ മേനോന്‍ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ബി.എം.സി ഫിലിം സൊസൈറ്റിക്ക് വേണ്ടി ഫ്രാന്‍സിസ് കൈതാരത്തിനെ ജയാ മേനോന്‍, പ്രകാശ് എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
തിരുവാതിര മത്സരത്തില്‍ ഒന്നാം സ്ഥാനം എസ്.എന്‍.സി.എസ്. ബഹ്‌റൈന്‍, രണ്ടാം സ്ഥാനം സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം, മൂന്നാം സ്ഥാനം വിശ്വകല ബഹ്‌റൈന്‍ എന്നിവര്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ഫ്രാന്‍സിസ് കൈതാരത്ത് ,സുധീര്‍ തിരനിലത്ത്, ജയമേനോന്‍ എന്നിവര്‍ ചേര്‍ന്ന് ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കുകയും മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ജയ മേനോന്‍ പ്രകാശ് വടകര എന്നിവര്‍ക്ക് ബഹ്റൈന്‍ മീഡിയ സിറ്റിയുടെ മെമെന്റോയും നല്‍കി ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
തിരുവാതിര മത്സരങ്ങളുടെ വിധികര്‍ത്താക്കളായി പങ്കെടുത്ത ബഹ്റൈനിലെ പ്രശസ്ത നൃത്താധ്യാപകരായ സിന്ധ്യാ നവീന്‍, ശുഭ അജിത്ത്, കാത്തു സച്ചിന്‍ ദേവ് എന്നിവര്‍ക്കും, വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും അവതാരകരായി എത്തിയ രാജേഷ് പെരുങ്ങുഴി, സൗന്ദര്യ എന്നിവര്‍ക്കും ബി.എം.സിയുടെ സ്‌നേഹാദരം നല്‍കുകയും, ജേക്കബ് തെക്കുംതോട്, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കല്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ജയേഷ് താന്നിക്കല്‍ നന്ദി രേഖപ്പടുത്തി.
Content Highlights: BMC Shravan Mahotsav 2025 featured Thiruvathira competition.
Published: 21 Sept 2025, 11:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented