സെറ്റ്സാരിയുടുത്ത് മുല്ലപ്പൂ ചൂടി ചൈന വൻമതിലിനു മുകളിൽ തിരുവാതിര; ഓണം കളറാക്കി വനിതാസംഘം
ചൈന വൻമതിലിനു മുകളിൽ തിരുവാതിര കളിച്ച് ഒൻപത് അംഗ വനിതാ സംഘം. തിരുവമ്പാടി സ്വദേശിനിയും നീലേശ്വരം ഗവൺമെന്റ് സ്കൂൾ അധ്യാപികയുമായ ഷീജയുടെയും കണ്ണൂർ സ്വദേശിനി ലീനയുടെയും നേതൃത്വത്തിലായിരുന്നു തിരുവാതിര. കണ്ണൂരിൽ നിന്നും പുറപ്പെട്ട 40 അംഗ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നവരാണ് ഇവരെല്ലാം. സെപ്തംബർ മൂന്നാം തീയ്യതിയാണ് സെറ്റ് സാരിയുടുത്ത് ചൈന വൻമതിലിനു മുകളിൽ ഇവർ തിരുവാതിര കളിച്ച് വിദേശികളെ പോലും ഞെട്ടിച്ചത്.
Content Highlights: *Indian Women Perform Traditional Thiruvathira Dance on Great Wall of China
Published: 07 Sept 2025, 12:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented