ഒമാനിലെ കസബ് മേഖല കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ ''ഇ. അഹമ്മദ്  മെമ്മോറിയല്‍ ' ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു പരിപാടി. രണ്ട് ഗ്രൂപ്പുകളായി എട്ട് ടീമുകളുടെ പങ്കാളിത്തത്തോടെയാണ് മത്സരം നടന്നത്.

To advertise here,

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ ''കസബ് ഫൈറ്റേഴ്‌സ്'' കിരീടം നേടി. ''ഫ്രണ്ട്‌സ് 11'' ആണ് റണ്ണറപ്പ്.