മനാമ: ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗെയിംസ് വിഭാഗം ഇന്ത്യൻ പ്രവാസി ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. സമാജം ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാല് ഗ്രൂപ്പുകളിലായി ഇരുപത് ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ ഷഹീൻ ഗ്രൂപ്പ് ടീം വിജയിക്കുള്ള ട്രോഫിയും സ്പാർട്ടൻസ് ടീം റണ്ണർഅപ്പ് ട്രോഫിയും കരസ്ഥമാക്കി. ട്രോഫികളും മെമന്റോകളും സമാജം അസി:സെക്രട്ടറി, ഇൻഡോർ ഗെയിം സെക്രട്ടറി, മെമ്പർഷിപ് സെക്രട്ടറി, ലൈബ്രേറിയൻ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ ടൂർണമെന്റ് കൺവീനർ രാജേഷ് കോടോത്ത് നന്ദി രേഖപ്പെടുത്തി.

To advertise here,