ഗാർലൻഡ്: കുട്ടികൾക്കും കൗമാരക്കാർക്കുമായി കായികവും ആത്മീയവുമായ അനുഭവങ്ങൾ സമ്മാനിക്കുന്ന 'സോക്കർ പാർട്ടി ക്ലബ്' ജൂലൈ 18-ന് ശനിയാഴ്ച സംഘടിപ്പിക്കുന്നു. ഗാർലൻഡിലെ മൗണ്ട് സിനായ് ചർച് ഓഫ് ഗോഡ് ന്റെ ആഭിമുഖ്യത്തിൽ, ചൈൽഡ് ഇവാഞ്ചലിസം ഫെല്ലോഷിപ്പ് (CEF)ന്റെ സഹകരണത്തോടെയാണ് പരിപാടി്.

To advertise here,

രാവിലെ 9.00 മുതൽ 11.30 വരെ നടക്കുന്ന പരിപാടിയിൽ 5 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്കും യുവാക്കൾക്കും പങ്കെടുക്കാം.

സോക്കർ കളിക്കൊപ്പം സൗഹൃദം വളർത്താനും വിശ്വാസജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാനുമുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രത്യേക മിഷനറി ക്ലാസും നടക്കും.

പരിപാടി Mount Sinai Church of God, 5313 Robin Road, Garlandലാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് Sudha Wilfreed-നെ 972-834-4646 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

''കളിക്കാം... സന്തോഷിക്കാം... സുവിശേഷം കേൾക്കാം...' എന്ന സന്ദേശവുമായാണ് സംഘാടകർ കുട്ടികളെയും മാതാപിതാക്കളെയും ക്ഷണിച്ചിരിക്കുന്നത്.

 

വാർത്ത: പ്രസാദ് തീയാടിക്കൽ