സാന്‍ഫ്രാന്‍സിസ്‌കൊ ബേ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യ കലാ സാംസ്‌കാരിക സംഘടനയായ സര്‍ഗ്ഗവേദി, എഴുത്തുകാരനും കവിയും ഗാനരചയിതാവും ചിത്രകാരനും ഐഎഎസ്ഓഫീസറും മുന്‍ കേരള ചീഫ് സെക്രട്ടറിയുമായിരുന്ന കെ.ജയകുമാറിന്റെ സാഹിത്യജീവിതത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. 2024 ഒക്ടോബര്‍ 11 വൈകുന്നേരം ബേ ഏരിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സിലിക്കോണ്‍ ആന്ധ്രയിലാണ് 'സംഗീത നൃത്ത സായാഹ്നം' എന്ന് പേരിട്ട ആഘോഷപരിപാടികള്‍ അരങ്ങേറിയത്.
ബേ ഏരിയ യിലെ ഇരുനൂറിലധികം സഹൃദയര്‍ പങ്കെടുത്ത ഈ പരിപാടി, ഷീബ അമീര്‍ (സോലസ് ഫൗണ്ടര്‍), മറ്റ് മലയാളി സംഘടന പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
സര്‍ഗ്ഗവേദി പ്രസിഡന്റ് ജോണ്‍ കൊടിയന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. അമേരിക്കയില്‍ എത്തുന്ന മലയാളി സാഹിത്യകാരന്മാരേയും കലാകാരന്മാരേയും ആദരിക്കുക, ഇവിടെയുള്ള മലയാളി സമൂഹത്തിന് അവരെ ശ്രവിക്കുവാനും അവരുമായി പരിചയപ്പെടുവാനും ആശയവിനിമയത്തിനും വേദിയൊരുക്കുക എന്നിവ സര്‍ഗ്ഗവേദിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണെന്നും മലയാളസിനിമയ്ക്കും മലയാളകവിതക്കും വിവര്‍ത്തനസാഹിത്യത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ കെ. ജയകുമാറിന്റെ എഴുത്തിന്റെ അഞ്ച് ദശാബ്ദങ്ങളെ ആദരിക്കുവാന്‍ അവസരം ലഭിച്ചത് ഇവിടെയുള്ള മലയാളികളുടെ ഭാഗ്യമാണെന്നും അദ്ദേഹം സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.
തുടര്‍ന്ന്, അന്‍പത് വര്‍ഷങ്ങള്‍ തികച്ച കെ.ജയകുമാറിന്റെ സാഹിത്യ രംഗത്തെ ജീവിതത്തെ ആദരിച്ചുകൊണ്ട് സര്‍ഗ്ഗവേദി അദ്ദേഹത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രസിഡന്റ് ജോണ്‍ കൊടിയന്‍, സെക്രട്ടറി ടോം ആന്റണി, ട്രഷറര്‍ വിനോദ് മേനോന്‍, എക്‌സിക്യൂട്ടീവ് അംഗം രാജി മേനോന്‍, സര്‍ഗവേദി അംഗങ്ങളായ ശ്യാം ചന്ദ്, ദാമു കേശവത്, ശ്രീവത്സന്‍ എന്നിവര്‍ ചേര്‍ന്നാണ് കെ. ജയകുമാറിന് അവാര്‍ഡ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ നാള്‍ ഇതുവരെയുള്ള ഔദോഗിക സാഹിത്യ വഴികള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ പ്രദര്‍ശനവും ഒരുക്കിയിരുന്നു.
തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ എങ്ങിനെയാണ് സാഹിത്യരചനക്ക് സമയം കണ്ടെത്തിയതെന്ന് വിവരിച്ചുകൊണ്ടായിരുന്നു ജയകുമാര്‍ പ്രസംഗം ആരംഭിച്ചത്. കവിയായും ഗാനരചയിതാവായും എഴുത്തുകാരനായും ചിത്രകാരനായുമുള്ള ആദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു.
സര്‍ഗ്ഗവേദി അംഗമായ ദീപേഷ് ഗോവിന്ദന്‍ എം.സി. ആയി പരിപാടികള്‍ നിയന്ത്രിച്ച ചടങ്ങില്‍ ജയകുമാറിന്റെ ഗാനങ്ങള്‍ IPAC (Indian Performing Arts Collective) ലെ പ്രഗത്ഭരായ ഗായകര്‍ അതീവ ഹൃദ്യമായി അവതരിപ്പിച്ചു. ജയകുമാറിന്റെ തൂലികയില്‍ പിറന്ന ഗാനങ്ങളുടെ നൃത്തച്ചുവടുകളുമായി സുനിതാ ജയകുമാറും (മന്ദാരം സ്‌കൂള്‍ ഓഫ് ഡാന്‍സ്, മൗണ്ടൈന്‍ ഹൗസ്) സേതുലക്ഷ്മി പ്രദീപും (ബോളി എക്‌സ്) നേതൃത്വം നല്‍കിയ ടീം നൃത്തമവതരിപ്പിച്ചു. നാരായണസ്വാമി സാക്‌സോഫോണില്‍ 'കളരി വിളക്ക് തെളിഞ്ഞതാണോ' എന്ന ഗാനം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സോലസ് ഫൗണ്ടര്‍ ഷീബ അമീറിനെ സര്‍ഗ്ഗവേദി പൊന്നാട അണിയിച്ച് ആദരിച്ചു. ബേ ഏരിയയിലെ പ്രമുഖ മലയാളി സംഘടനകളായ മങ്ക, ബേ മലയാളി, പുണ്യം, മോഹം, ലയണ്‍സ് ക്ലബ്, ഐപിഎസിഎന്നീ സംഘടനകള്‍ ജയകുമാറിനെ ചടങ്ങില്‍ ആദരിച്ചു. സര്‍ഗ്ഗവേദി സെക്രട്ടറി ടോം ആന്റണി യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
Content Highlights: San Francisco Sargavedi honored K. Jayakumar
Published: 16 Oct 2024, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented