മനാമ: ബഹ്റൈന്‍ എകെസിസിയുടെ അക്ഷരക്കൂട്ടം സംഘടിപ്പിച്ച ചങ്ങമ്പുഴ അനുസ്മരണം ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. എകെസിസി ഗ്ലോബല്‍ സെക്രട്ടറിയും, ബഹ്റൈന്‍ പ്രസിഡന്റുമായ ചാള്‍സ് ആലുക്ക അധ്യക്ഷനായിരുന്നു. ചങ്ങമ്പുഴയെകുറിച്ച് പ്രദീപ് പുറവങ്കര സംസാരിച്ചു. എകെസിസി നടത്തുന്ന ഇത്തരം സാഹിത്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പാതിയോളം പതിരായി പോകുന്ന പ്രവാസ ജീവിതത്തിന്റെ ആധികളും വ്യാധികളും നിറഞ്ഞ നിരവധി പുസ്തകങ്ങള്‍ക്ക് ജീവന് നല്കിയ ആദര്‍ശ് മാധവന്കുട്ടിയെയും, എഴുത്തിനെ സ്നേഹിച്ച, യാത്രകളെ സ്നേഹിച്ച സുനില്‍ തോമസ് റാന്നിയെയും എ.കെ.സി.സി. അക്ഷരക്കൂട്ടം ആദരിച്ചു. ക്രിസ്തുജയന്തി കോളേജ് മാനേജര്‍ ഫാ.ജെയ്സ്, ഫസീല, ദീപ ടീച്ചര്‍, ജോസഫ് വി. എം. ഹരീഷ് നായര്‍, മെയ്മോള്‍ ചാള്‍സ്, ലിവിന് ജിബി, സിന്ധു ബൈജു, ജിന്‍സി ജീവന്, ജോളി ജോജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അക്ഷരക്കൂട്ടം കണ്‍വീനര്‍ ജോജി കുര്യന് ചങ്ങമ്പുഴയുടെ കവിതകള്‍ ആലപിക്കുകയും, കവിതയുടെ ആഴങ്ങള്‍ മനോഹാരമായി വിവരിക്കുകയും ചങ്ങമ്പുഴയുടെ വിദ്യാഭ്യാസ കാലത്തെ പ്രത്യേകതകള്‍ സദസ്സിന് വിവരിച്ചു കൊടുത്തു. ഹരീഷ് നായര്‍, സുനില്‍ തോമസ് റാന്നി, മെയ്മോള്‍ ചാള്‍സ്, ദീപ ടീച്ചര്‍, ഫസീല ടീച്ചര്‍, എന്നിവരുടെ കവിതാലാപനം സദസ്സിന് വേറിട്ട അനുഭവമായി. ജസ്റ്റിന് ജോര്‍ജ്, മോന്‍സി മാത്യു, ജെയിംസ് ജോസഫ്, ബൈജു, ജിബി അലക്സ്, എന്നിവര്‍ നേതൃത്വം നല്കി. എ.കെ.സി.സി.ജനറല്‍ സെക്രട്ടറി ജീവന് ചാക്കോ സ്വാഗതവും വൈസ്പ്രസിഡന്റ് പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു.
Content Highlights: Bahrain AKCC`s Aksharakkoottam honors poet Changampuzha
Published: 01 Dec 2025, 04:23 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented