മനാമ: സാഹിത്യ സാമൂഹിക വൈജ്ഞാനിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രവാസി വെൽഫെയർ കുടുംബാംഗങ്ങളായ പ്രതിഭകളെയും പ്രവാസി സമൂഹത്തിന് ആശ്വാസമായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകനെയും പ്രവാസി വെൽഫെയർ ബഹ്റൈൻ ആദരിച്ചു. ഇംഗ്ലീഷ് കവിതയിലെ അസാധാരണ കഴിവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടംനേടിയ ഗ്രാൻഡ്മാസ്റ്റർ ഫെല്ലാ മെഹക്ക്, ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ഹൃദയവിചാരങ്ങൾ അക്ഷരങ്ങളാക്കിയ 'പറയാതെ വയ്യ' എന്ന കൃതിയുടെ രചയിതാവ് ഫസൽ റഹ്മാൻ, പ്രവാസ ലോകത്തെ പ്രതിഭകളെ അടയാളപ്പെടുത്തിയ 'പവിഴദ്വീപിലെ നക്ഷത്രങ്ങൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് റഊഫ് കരൂപ്പടന്ന എന്നിവരെയാണ് വൈജ്ഞാനിക- സാഹിത്യ മികവിനുള്ള അംഗീകാരമായി ആദരിച്ചത്.
പ്രവാസി ക്ഷേമനിധി, നോർക്ക ഇൻഷുറൻസ് പദ്ധതി, എസ്.ഐ.ആർ. തുടങ്ങിയ വിഷയങ്ങളിൽ നിരവധി പ്രവാസികൾക്ക് കൈത്താങ്ങായ പ്രവാസി വെൽഫെയർ ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകിയ എക്സിക്യൂട്ടീവ് അംഗം അജ്മൽ ഹുസൈനെയും ചടങ്ങിൽ ആദരിച്ചു. നാടിനും പ്രവാസി സമൂഹത്തിനും പ്രചോദനമാകുന്ന സർഗാത്മക മികവുകളെയും സാമൂഹിക സേവനങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു. ചടങ്ങിൽ റഹീം വാവാക്കുഞ്ഞ്, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ബിനു കുന്നന്താനം, ലത്തീഫ് ആയഞ്ചേരി, അസീൽ അബ്ദുൽ റഹ്മാൻ, ഫസലുൽ ഹഖ്, അബ്ദുൽ ഖാദർ മറാസിൽ, ഹുസൈൻ വയനാട്, ജമാൽ ഇരിങ്ങൽ, ഇർഷാദ് കോട്ടയം തുടങ്ങിയ സാമൂഹിക പ്രവർത്തകരും പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.
Content Highlights: Pravasi Welfare Bahrain honours community talents and activists
Published: 09 Oct 2026, 02:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented