ഡാലസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) ഡാലസിലെ പ്രമുഖനും മുതിര്‍ന്ന സാഹിത്യകാരനുമായ എബ്രഹാം തോമസിനെ പ്രശംസാഫലകം നല്‍കി ആദരിച്ചു.
അമേരിക്കന്‍ മലയാളികളുടെ സാഹിത്യസംഘടനയായ ലാനയുടെ ദ്വൈവാര്‍ഷിക സമ്മേളന വേദിയിലാണ് ആദരവ് ചടങ്ങ് ഒരുക്കിയത്.
1971 മുതല്‍ 1991 വരെ ബോംബെയില്‍ നിന്ന് മലയാളത്തിലെയും ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം എഴുത്തുകാരനായിരുന്നു. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു, ബംഗാളി, അറബിക് ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
2005-2007 വര്‍ഷങ്ങളില്‍ ലാനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഇപ്പോഴും എഴുത്തും വായനയും ഊര്‍ജ്ജസ്വലതയോടെ തുടരുന്നു. വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുകാരെ ലാന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാനയ്ക്ക് എബ്രഹാം തോമസ് എല്ലാ ആശംസകളും നേര്‍ന്നു.
വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍
Content Highlights: LANA Honors Prominent Malayalam Author Abraham Thomas in Dallas
Published: 29 Nov 2025, 09:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented