ഹേമ (ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്‍)യുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷമായ ''സമന്വയം 2025'' ലൈഡ് കോര്‍ട്ട്, ഹെറിഫോര്‍ഡ് വെച്ച് നടത്തപ്പെട്ടു.

To advertise here,

ഹേമയുടെ പ്രസിഡന്റ് ജോജി വര്‍ഗീസ് ഈപ്പന്റെ അധ്യക്ഷതയില്‍ ആഘോഷം പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഹേമയുടെ സെക്രട്ടറി ജിന്‍സ് ജോസ്, അസോസിയേഷന് വേണ്ടി മുഖ്യാതിഥിയെയും ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു.   

ലോക കേരളസഭയുടെ യുകെയിലെ അംഗമായ ലജീവി രാജന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍, ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വിശദമായി പങ്കുവെച്ചു.

സിത്താര അനോഷ് നന്ദി പ്രസംഗം നടത്തി, തുടര്‍ന്ന് വേദി ഹെറിഫോര്‍ഡിലെ കലാപ്രേമികള്‍ക്കായി തുറന്നു നല്‍കി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ ''സമന്വയം 2025'' നെ ആകര്‍ഷകമാക്കി.

ഹെല്‍കിന്‍ തോമസ് അവതരിപ്പിച്ച ഡിജെ, വാട്ടര്‍ ഡ്രംസിന്റെ പ്രകടനം ആഘോഷത്തിന് മാറ്റുകൂട്ടി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : അരുണ്‍ ജോര്‍ജ് വാതപ്പള്ളില്‍