ന്യൂയോർക്: പ്രശസ്ത സംഗീത അധ്യാപികയും പിന്നണി ഗായികയും ആയ ശാന്ത മധു(77) നിര്യാതയായി. ന്യൂയോർക്കിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലം ന്യൂയോർക്ക് റോക്കലൻഡ് കൗണ്ടിൽ മ്യൂസിക് സ്‌കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു കൊടുക്കുകയും ചെയ്ത സംഗീതാധ്യാപികയായിരുന്നു.

To advertise here,

ഒട്ടേറെ സിനിമകളിൽ പാടിയിട്ടുണ്ട് ന്യൂയോർക്കിൽ സംഗീത അധ്യാപികയായി ഏറെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കലാഭവനിലും ഡൽഹിയിലും കാഞ്ഞൂർ സെയിന്റ് ജോസഫ്സ് സ്‌കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്

ഭർത്താവ്: പ്രശസ്ത സംഗീത അധ്യാപകൻ മധു വെള്ളിപ്പാറ. മകൾ: ഗീതിക. പിതാവ്: കെ.കെ മാണി, മാതാവ്: മറിയാമ്മ മാണി. സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ.

 

വാർത്ത: പ്രസാദ് തീയാടിക്കൽ