മിഷിഗണ്‍: ഹ്രസ്വസന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായെ ഡിട്രോയിറ്റ് മെട്രോ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക വികാരി സന്തോഷ് വര്‍ഗീസ്, സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവക വികാരി ജെസ്വിന് ജോണ്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ബോബന് ജോര്‍ജ്, ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക സെക്രട്ടറി വിനോദ് തോമസ്, മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം അലന്‍ജി ജോണ്‍, യൂത്ത് ഗ്രൂപ്പ് ലീഡര്‍ ജോഷ്വ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
മിഡ്വെസ്റ്റ് റീജിയനിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപം നല്കിയ മിഡ്വെസ്ററ് റീജയണല്‍ ആക്ടിവിറ്റീസ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്്ഘാടനം മാര്‍ച്ച് 23 ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിക്കും. ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മിഡ്വെസ്ററ് റീജയനിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വികാരിമാരും അംഗങ്ങളും പങ്കെടുക്കും. അതോടൊപ്പം ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന വലിയ നോമ്പ് പ്രാര്‍ത്ഥനകള്‍ക്കും മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നല്‍കും.
വാര്‍ത്തയും ഫോട്ടോയും : അലന് ചെന്നിത്തല
Content Highlights: reception
Published: 21 Mar 2025, 03:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented