ഡബ്ലിന്‍ : അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന യാക്കോബായ സഭാ പരമാധ്യക്ഷന്‍ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക്, ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

To advertise here,

 

ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഇരുപതാമത് വാര്‍ഷികം ബാവ ഉദ്ഘാടനം ചെയ്തു. തന്റെ വിദ്യാഭ്യാസ കാലത്ത് അയര്‍ലന്‍ഡില്‍ യാക്കോബായ വിശ്വാസികളോ ദേവാലയങ്ങളോ ഇല്ലായിരുന്നുവെന്ന് ബാവ അനുസ്മരിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് ദശാബദ്ത്തിനിടെ യാക്കോബായ സഭ അത്ഭുതകരമായ വളര്‍ച്ച കൈവരിച്ചു. സഭയെയും നാടിനെയും സ്‌നേഹിക്കുന്ന വിശ്വാസികളെ ബാവ അഭിനന്ദിച്ചു. സെന്റ് ഗ്രിഗോറിയോസ് പള്ളി പുതിയതായി വാങ്ങിയ സ്ഥലത്തിന്റെ ആശീര്‍വാദം ബാവ നിര്‍വഹിച്ചു.

 

സ്വീകരണ സമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അലക്‌സന്ത്രയോസ്, സൗത്ത് ഡബ്ലിന്‍ മേയര്‍ പമേല കാരന്‍സ്, ഡബ്ലിന്‍ കൗണ്‍സസില്‍ ഓഫ് ചര്‍ച്ചസ് ചെയര്‍പേഴ്‌സണ്‍ റവ. അലന്‍ ബോയല്‍, റിലിജിയസ് സൊസൈറ്റി ഓഫ് ഫ്രണ്ട്‌സ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. നിയാം ഹാര്‍ഡിമാന്‍, കൗണ്‍സിലര്‍ തോമസ് ജോസഫ്, സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. ജെനി ആന്‍ഡ്രൂസ്, ഭദ്രാസന സെക്രട്ടറി ഫാ. ജോബിമോന്‍ സ്‌കറിയ, തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ജിബി ജേക്കബ് സ്വാഗതവും ട്രഷറര്‍ ബിനു ബി അന്തിനാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി.

സൈബു ഫിലിപ്പ്, ജോബി ആൻഡ്രൂസ് മറ്റുകമ്മറ്റി മെമ്പർമാർ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഫാ. പോൾ സൺ കീരിക്കാട്ടിൽ, ഫാ.
ജീനോ ജോസഫ് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച അയര്‍ലന്‍ഡില്‍ എത്തിയ ബാവ ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, ബെല്‍ഫാസ്റ്റ് പള്ളികളും സന്ദര്‍ശിച്ചു. ശനിയാഴ്ച മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്ക് ബസ്ലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബാവ 24 ന് ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലേക്ക് മടങ്ങും.