കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ 2025 ന് നേതൃത്വം നല്‍കുവാന്‍ കുവൈത്തില്‍ എത്തിച്ചേര്‍ന്ന, കണ്ടനാട് ഭദ്രാസനത്തിലെ വൈദീകനും, മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രല്‍ വികാരിയും, ധ്വനി സ്‌കൂള്‍ ഓഫ് മ്യൂസികിന്റെ സ്ഥാപക ഡയറക്ടറും, ശ്രുതി സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഭദ്രാസന തലത്തിലുള്ള ചുമതലക്കാരനുമായ ഫാ.സിബി മാത്യൂ വര്‍ഗീസിനു കുവൈത്ത് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

To advertise here,

കുവൈത്ത് മഹാ ഇടവക സഹവികാരി ഫാ.മാത്യൂ വര്‍ഗീസ്, ഭദ്രാസന കൗണ്‍സിലംഗവും, ഇടവക ട്രസ്റ്റിയുമായ ദീപക്ക് അലക്‌സ് പണിക്കര്‍, ഇടവക സെക്രട്ടറി ജേക്കബ് റോയ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, സണ്‍ഡേസ്‌കൂള്‍ സെക്രട്ടറി സജി ഷാജി, സണ്‍ഡേസ്‌ക്കൂള്‍ ട്രഷറര്‍ ഷെറി ജേക്കബ് കുര്യന്‍, ഒ.വി.ബി.എസ്. സൂപ്രണ്ട് ഷീജാ മറിയം തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് സാം ഇട്ടൂപ്പ്, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 2025 ജൂണ്‍ 5 മുതല്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകള്‍ 13 ന് അവസാനിക്കും.