ക്വലാലംപൂര്‍: 'നേരിനൊപ്പം കാരുണ്യത്തിന്റെ കൈത്താങ്ങാവുക' എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന സമാഹരണാര്‍ത്ഥം നവോദയ മലേഷ്യ ലക്കി ഡ്രോ സംഘടിപ്പിച്ചു. ജോഹോര്‍ സ്റ്റേറ്റിലെ ഡെങ്കാ ബേ ബി.എഫ്.സി ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ച നറുക്കെടുപ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ സെക്രട്ടറി മന്‍സൂര്‍ മദീനയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെല്‍പ്ലൈന്‍ ചെയര്‍മാന്‍ ഷരീഫ് മസ്ഹര്‍ സ്വാഗതവും, നസീര്‍ വൈലത്തൂര്‍ നന്ദിയും പറഞ്ഞു. A559 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ ഐ ഫോണ്‍ 15 പ്രൊക്ക് അര്‍ഹമായത്. രണ്ടാം സമ്മാനമായ ലാപ്ടോപ്പും മൂന്നാം സമ്മാനമായ എല്‍.ഇ.ഡി ടിവിയും യഥാക്രമം C886,B837 എന്നീ ടിക്കറ്റുകള്‍ക്കാണ്. ഇവക്ക് പുറമെ ഇരുപത്തൊന്നോളം പ്രോത്സാഹന സമ്മാനങ്ങളുടെ നറുക്കെടുപ്പും വേദിയില്‍ സംഘടിപ്പിച്ചിരുന്നു.
2022 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍പ്ലൈനിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ മലേഷ്യയില്‍ അകപ്പെട്ട നിരവധിപേരെയാണ് നവോദയ സാംസ്‌കാരിക വേദി നാട്ടിലെത്തിച്ചത്. ഇക്കാലയളവില്‍ മലേഷ്യയിലേക്ക് സന്ദര്‍ശക വിസയുടെ മറവില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടുന്ന വ്യാജ ഏജന്‍സികള്‍ക്കെതിരെ നവോദയ നടത്തിയ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായുള്ള ക്യാമ്പയിനും മറ്റ് സാംസ്‌കാരിക പരിപാടികളും നവോദയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നു.
വാര്‍ത്തയും ഫോട്ടോയും : ആത്മേശന്‍ പച്ചാട്ട്
Content Highlights: navodhaya
Published: 20 Jan 2024, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented