സ്റ്റീവനേജ്: സംഗീത-നൃത്ത വിസ്മയങ്ങള്‍ സംഘടിപ്പിച്ചും, ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും യുകെയില്‍ ഏറെ പ്രശസ്തമായി മാറിയ 7 ബീറ്റ്സ് സംഗീതോത്സവം അതിന്റെ സീസണ് 7 ന് സ്റ്റീവനേജില്‍ വേദിയൊരുങ്ങുന്നു. മലയാള ഭാഷയ്ക്ക് നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഒ.എന്‍.വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ വെച്ച് തദവസരത്തില്‍ നടത്തപ്പെടും.
സീസണ് 7 ന് വേദി ഉയരുമ്പോള്‍ ഈ വര്‍ഷം 7 ബീറ്റ്സിനോടൊപ്പം അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാസ്കാരിക-സാമൂഹിക കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' ആണ്.
യുകെയിലെ പ്രഥമ പ്ലാന്‍ഡ് സിറ്റിയും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജില്‍ 2024 ഫെബ്രുവരി 24 ന് ശനിയാഴ്ച 3 മണിമുതല്‍ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യവുമുള്ള ബാര്‍ക്ലെയ്സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിന് ഈ വര്‍ഷം യവനിക ഉയരുക.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ് 7 ന്റെ ഭാഗമാകുവാന്‍ ഭാരവാഹികള്‍ ഏവരെയും സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സണ്ണിമോന്‍ മത്തായി : 07727993229
ഡോ.ശിവകുമാര്‍ : 0747426997
മനോജ് തോമസ് : 07846475589
വേദിയുടെ വിലാസം: Barclay Academy School, Stevanage, SG1 3RB
Content Highlights: music show
Published: 27 Dec 2023, 11:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented