ലണ്ടന്‍: യുകെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ളെയിം' അവാര്‍ഡ് നേടി മലയാളിയായ ഡോ.രാജേഷ് ജെയിംസ് ഇന്ത്യക്ക് അഭിമാനമായി. ഡോ. രാജേഷ് സംവിധാനം ചെയ്ത 'സ്ലേവ്‌സ് ഓഫ് ദി എംപയര്‍' എന്ന ഡോക്യുമെന്ററിക്കാണ് അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചത്. യുകെയില്‍ വിവിധ സ്ഥലങ്ങളിലായി മെയ് ഒന്ന് മുതല്‍ പത്തുവരെ നീണ്ടു നിന്ന ഇരുപത്തിയേഴാമത് 'ടംഗ്‌സ് ഓണ്‍ ഫയര്‍ ഫ്‌ളെയിം' ഫിലിം ഫെസ്റ്റിവലില്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
1997 ല്‍ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടംഗ്‌സ് ഓണ്‍ ഫയര്‍', സിനിമ മേഖലയില്‍ ലിംഗാധിഷ്ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യുകെയിലുടനീളം പ്രദര്‍ശിപ്പിക്കുന്ന 27-ാമത് ചലച്ചിത്രോത്സവത്തിന്റെ തീം, 'ആഗ്രഹവും, അവകാശവും' എന്നതായിരുന്നു. മുന്‍നിര കലാകാരന്മാരെയും എഴുത്തുകാരെയും പിന്തുണയ്ക്കുന്നതിനും 'ടംഗ്‌സ് ഓണ്‍ ഫയര്‍' നിലകൊള്ളുന്നു.
രാജേഷ് ജെയിംസ് കൊച്ചിയില്‍ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ല്‍ റിയാദ് വാഡിയ അവാര്‍ഡ് സമിതിയുടെ ഇന്ത്യയിലെ 'ബെസ്റ്റ് എമേര്‍ജിങ് ഫിലിം മേക്കര്‍' അവാര്‍ഡ് നേടിയിരുന്നു. 2018-ല്‍ മുംബൈയിലെ 'കാശിഷ് ഇന്റര്‍നാഷണല്‍ ക്വിയര്‍ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന്റെ 'നേക്കഡ് വീല്‍സ്' മികച്ച ഡോക്യുമെന്ററിക്കുള്ള 'കെ.എഫ്. പാട്ടീല്‍ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി' അവാര്‍ഡും, 2020-ല്‍ 'ഇന്‍ തണ്ടര്‍ ലൈറ്റ്‌നിങ് ആന്‍ഡ് റെയിന്‍ ' മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഇംഗ്ലീഷ് അധ്യാപകനായ ഡോ.രാജേഷ്, കോഴിക്കോട് ജില്ലയിലെ, വിലങ്ങാട്, എളുക്കുന്നേല്‍ ജെയിംസിന്റേയും, അന്നമ്മയുടേയും മകനാണ്. ഭാര്യ മെറിന്‍ സാറാ കുര്യന്‍ കോതമംഗലം എം.എ കോളേജ് അസി.പ്രൊഫസറാണ്. മകന്‍ നെയ്തന്‍.
ഡോക്യുമെന്ററികളെ ഏറെ പ്രണയിക്കുന്ന കലാകാരനും, ഗവേഷകനുമായ ഡോ.രാജേഷ് ജെയിംസിന് അധ്യാപനവും, ഡോക്യുമെന്ററിയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുവാനാണ് താത്പര്യം.
വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ
Content Highlights: Malayali Filmmaker Wins UK Award
Published: 17 May 2025, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented